ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെ കടന്നു പോകുന്ന അമേരിക്കയിൽ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്. അന്തരീക്ഷ മർദ്ദം പൊടുന്നനെ താഴ്ന്ന് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെടുന്ന ബോംബ് ചുഴലിയുടെ ഫലമായി, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റോ, അതിശക്തമായ മഞ്ഞു വീഴ്ചയോ പ്രളയമോ ഉണ്ടായേക്കാമെന്നാണ് ദേശീയ കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ഏത് നിമിഷവും സംഭവിച്ചേക്കാവുന്ന ബോംബ് ചുഴലി അമേരിക്കയിലെ ആകെ ജനതയുടെ 70 ശതമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതിനിടെ കനത്ത മഞ്ഞുവീഴ്ച 19 പേരുടെ ജീവനെടുത്തു. വൈദ്യുതി വിതരണം താറുമാറായതോടെ അമേരിക്കയിലും കാനഡയിലുമായി പലയിടങ്ങളും ഇരുട്ടിലാണ്. നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്