നൈജീരിയയിലെ ഓയില്‍ മലിനീകരണം; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവുമായി ഷെല്‍ എണ്ണക്കമ്പനി

By: 600021 On: Dec 24, 2022, 7:23 PM

2004 മുതല്‍ 2007 വരെയുള്ള എണ്ണ ചോര്‍ച്ചയ്ക്ക്  നഷ്ടപരിഹാരം നല്‍കാനൊരുങ്ങി എണ്ണക്കമ്പനിയായ ഷെല്‍. ഓയില്‍ പൈപ്പ് ലൈൻ  ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ മലിനീകരണത്തിന് നാല് നൈജീരിയന്‍ കര്‍ഷകര്‍ക്കും അവരുടെ ഒരുമ, ഗോയി, അദ,  ഉഡോ എന്നീ  കര്‍ഷക സമൂഹത്തിനും 16 മില്യണ്‍ ഡോളര്‍ രൂപയാണ്  നഷ്ടപരിഹാരമായി നല്‍കുക. ഇത് തങ്ങളുടെ കര്‍ഷക സമൂഹത്തെ വീണ്ടും പടുത്തുയര്‍ത്താനുപയോഗിക്കുമെന്ന് ഫ്രണ്ട്സ് ഓഫ് എര്‍ത്തിനൊപ്പം ചേര്‍ന്ന് ഷെല്ലിനെതിരെ നിയമ പോരാട്ടം നടത്തിയ കര്‍ഷകരിലൊരാൾ പ്രതികരിച്ചു. നൈജീരിയയിലുണ്ടായ നഷ്ടത്തിന് ഷെല്‍ എണ്ണക്കമ്പനി കാരണമായതായി ഡച്ച് കോടതി വ്യക്തമാക്കിയതിനെത്തുടർന്ന് തങ്ങളുടെ മണ്ണും, ജലവും നിത്യവൃത്തിക്കുളള വഴികളും എണ്ണ ചോര്‍ച്ച മൂലം മലിനീകരിക്കപ്പെട്ടുവെന്നാരോപിച്ച്  കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു.