ശൈത്യകാലം മുഴുവന്‍ വൈദ്യുതി റിബേറ്റ് വിപുലീകരിച്ച് ആല്‍ബെര്‍ട്ട 

By: 600002 On: Dec 24, 2022, 10:36 AM

ശൈത്യകാലം അവസാനിക്കുന്നത് വരെ വൈദ്യുതി റിബേറ്റ് വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ യൂട്ടിലിറ്റി ബില്ലുകള്‍ക്ക് 75 ഡോളര്‍ റിബേറ്റ് ലഭിക്കുമെന്ന് സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസങ്ങളില്‍ 25 ഡോളര്‍ ഉപയോക്താക്കള്‍ക്ക് റിബേറ്റ് ലഭിക്കും. 

അതേസമയം, സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പ്രതിപക്ഷമായ എന്‍ഡിപി എതിര്‍ത്തു. ജനുവരിയില്‍ വൈദ്യുതി നിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും അതിനാല്‍ സര്‍ക്കാരിന്റെ നടപടി വേണ്ടത്ര പ്രയോജനം ചെയ്യില്ലെന്നും എന്‍ഡിപി പ്രസ്താവനയില്‍ വ്യക്തമാക്കി.