ഹാമില്‍ട്ടണില്‍ 11 പേരെ വളര്‍ത്തുനായ ആക്രമിച്ചു: ഉടമസ്ഥയായ സ്ത്രീ അറസ്റ്റില്‍ 

By: 600002 On: Dec 24, 2022, 9:05 AM


ഹാമില്‍ട്ടണിലെ ബാര്‍ട്ടണ്‍ സ്ട്രീറ്റ് ഈസ്റ്റില്‍ പതിനൊന്നു പേരെ വളര്‍ത്തുനായ ആക്രമിച്ചു. സംഭവത്തില്‍ നായയുടെ ഉടമസ്ഥയായ 32കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇവരില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. 

വിവരമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് ഇരകളെ നായ ആക്രമിക്കുന്നതാണ് കണ്ടത്. കെട്ടിടത്തിനുള്ളിലേക്ക് കടന്നവരെയാണ് നായ ആക്രമിച്ചത്. ഉടമസ്ഥ നായയെ അഴിച്ചുവിടുകയും ആളുകളെ ആക്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണകാരിയായ നായയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി പോലീസ് കണ്ടക്ടീവ് എനര്‍ജി വെപ്പണ്‍ ഉപയോഗിച്ചു. നായ പിന്നീട് ചത്തതായി പോലീസ് പറഞ്ഞു.