ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ മലയാളി ഗോൾ കീപ്പർ  ശ്രീജേഷും 

By: 600021 On: Dec 23, 2022, 7:32 PM

അടുത്ത വർഷം നടക്കാനിരിക്കുന്ന പുരുഷ ഹോക്കി ലോകകപ്പിനുള്ള  18 അംഗ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് സിംഗ് നയിക്കുന്ന ടീമിൽ അമിത് രോഹിദാസ് വൈസ് ക്യാപ്റ്റനാകും. ഭുവനേശ്വറിലും റൂർകിലയിലുമായി  ആരംഭിയ്ക്കുന്ന ടൂർണമെന്റ ടീമിൽ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാക്കളായ  ഇന്ത്യ ഇത്തവണ സ്പെയി, വെയിൽസ്, ഇംഗ്ലണ്ട് എന്നിവർ ഉൾപ്പെടുന്ന പൂൾ ഡിയിലാണ്. 13ന് സ്പെയിനെതിരെ റൂർകിലയിൽ ഇന്ത്യ ആദ്യ മത്സരം കളിക്കും.