കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കാൻ അനുമതി ലഭിച്ച ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലതാമസം മൂലം പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് റോഡിൻ്റെ ടാറിങ് പ്രവർത്തികൾക്കായി 19.90 കോടി രൂപ ചിലവിട്ട് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചത്.
റോഡിൻ്റെ നിലവിലെ അവസ്ഥയിൽ ആശ്ചര്യം രേഖപ്പെടുത്തിയ ഹൈക്കോടതി അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും.