യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. 'പ്രത്യേക സൈനിക നടപടി' എന്ന പേരില്‍ യുക്രൈനെതിരെ ആരംഭിച്ച സൈനീക നീക്കത്തെ സംഘര്‍ഷം എന്നാണ് പുടിന്‍ അഭിസംബോധന ചെയ്തിരുന്നത്. എല്ലാ സംഘട്ടനങ്ങളും ചർച്ചകളിലൂടെ അവസാനിക്കുന്നുവെന്നും അത് എതിരാളികൾ എത്ര വേഗത്തിൽ മനസ്സിലാക്കുന്നുവോ അത്രയും നന്നായിരിക്കുമെന്നും പുടിൻ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ തലസ്ഥാനമായ കീവ് നേരിട്ട് കീഴടക്കാനുള്ള പുടിന്‍റെ പദ്ധതി യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഉപേക്ഷിക്കേണ്ടി വന്നു. റഷ്യയ്ക്ക് വന്‍ തോതിലുള്ള ആള്‍നാശവും ആയുധ നാശവും സംഭവിച്ചെന്നാണ് യുക്രൈൻ്റെ ആരോപണം. നാറ്റോയുടെ പൂര്‍ണ്ണ പിന്തുണയാണ് ലോകത്തെ രണ്ടാമത്തെ സൈനിക ശക്തി എന്ന് അവകാശപ്പെടുന്ന റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈനെ സഹായിച്ചത്.