ദില്ലി കേന്ദ്രമായുള്ള ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ അദ്ധ്യക്ഷനായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിയമിതനായി. പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭ-നിയമന സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. നാല് വർഷം സുപ്രീം കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത കഴിഞ്ഞ ഒക്ടോബർ പതിനാറിനാണ് വിരമിച്ചത്. സുപ്രീം കോടതി ജഡ്ജിയായിരിക്കെ, കർണാടക ഹിജാബ് നിരോധന കേസിലെ വിധി ഉൾപ്പെടെ നിരവധി സുപ്രധാന വിധികൾ ജസ്റ്റിസ് ഗുപ്ത പുറപ്പെടുവിച്ചിട്ടുണ്ട് . കോർപ്പറേറ്റ് രംഗത്തെ നിയമവിവ്യഹാരങ്ങൾക്ക് തീർപ്പ് കൽപിക്കാൻ 2019ൽ സ്ഥാപിച്ച ന്യൂദില്ലി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ നു കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്തത്.