ക്രിസ്മസ് ദിനത്തില്‍ ഫ്രീ റൈഡ് പ്രഖ്യാപിച്ച് കാല്‍ഗറി ട്രാന്‍സിറ്റ് 

By: 600002 On: Dec 23, 2022, 11:11 AM

 

ക്രിസ്മസ് ദിനത്തില്‍ ഉപയോക്താക്കള്‍ക്ക് സമ്മാനമായി സൗജന്യ സേവനം പ്രഖ്യാപിച്ച് കാല്‍ഗറി ട്രാന്‍സിറ്റ്. ഡിസംബര്‍ 25 ന് പകല്‍ മുഴുവന്‍ ഓരോ 15 മിനിറ്റിലും, രാത്രി 10 മണിക്ക് ശേഷം ഓരോ 30 മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഡിസംബര്‍ 26ന് പുലര്‍ച്ചെ 2.30 ഓടു കൂടി സൗജന്യ സേവനം അവസാനിക്കും. ഓരോ 20-45 മിനിറ്റിലും ബസുകള്‍ നിശ്ചിത റൂട്ടുകളില്‍ സര്‍വീസ് നടത്തും. അതേസമയം, ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് കാരിംഗ്ടണ്‍, സ്പ്രിംഗ്ബാങ്ക് ഹില്‍ എന്നിവടങ്ങളില്‍ അടക്കും. 

പുതുവത്സര ദിനത്തിലും ദിവസം മുഴുവന്‍ ഓരോ 15 മിനിറ്റിലും ട്രെയിനുകള്‍ ഓടുമെന്നും ട്രാന്‍സിറ്റ് അറിയിച്ചു. ബസുകളും പുതുവത്സര ദിനത്തില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

നിരക്കുകള്‍, ഷെഡ്യൂളുകള്‍, സേവന മാറ്റങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാല്‍ഗറി ട്രാന്‍സിറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.