കാനഡയില്‍ ജോലി ഒഴിവുകള്‍ ഒക്ടോബറില്‍ 4.8 ശതമാനം കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Dec 23, 2022, 9:02 AM

കാനഡയില്‍ ജോലി ഒഴിവുകള്‍ ഒക്ടോബറില്‍ 4.8 ശതമാനം കുറഞ്ഞ് 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ജോലി ഒഴിവുകളുടെ എണ്ണം 44,300 ആയി ഇടിഞ്ഞ് 871,300 ആണ് രേഖപ്പെടുത്തിയത്. 

നിര്‍മാണ മേഖലയിലെ ഒഴിവുകള്‍ 20.4 ശതമാനം(17,200) കുറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ട്, വേസ്റ്റ് മാനേജ്‌മെന്റ്, റെമഡിയേഷന്‍ സേവനങ്ങള്‍ എന്നിവയില്‍ 19.9 ശതമാനം (11,000) ഇടിവ് രേഖപ്പെടുത്തി. ആരോഗ്യ മേഖലയിലും സാമൂഹ്യ സേവനത്തിലും ഒഴിവുകള്‍ റെക്കോര്‍ഡ് നിരക്കുകള്‍ക്കടുത്താണെങ്കിലും നികത്താത്ത തസ്തികകളുടെ എണ്ണത്തില്‍ ഒരു മേഖലയും സ്ഥിതിവിവരക്കണക്കനുസരിച്ച് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.