കര്‍ഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് 9മാസമായി പണം നൽകാതെ ഓണത്തിന് പിന്നാലെ ക്രിസ്മസ് കാലത്തും കര്‍ഷകരെ പറഞ്ഞുപറ്റിച്ച് ഹോര്‍ട്ടി കോര്‍പ്പ്. 90 ലക്ഷം രൂപയാണ് നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പ് നൽകാനുള്ളത്. ദിവസേന കുറഞ്ഞത് ഒന്നരലക്ഷം രൂപയുടെ പച്ചക്കറിയെങ്കിലും നെടുമങ്ങാട് നിന്ന് മാത്രം ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്നുണ്ട്. കര്‍ഷകരിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങൾ മാര്‍ക്കറ്റിൽ വിറ്റ് കാശാക്കിയിട്ടാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ ഒളിച്ചുകളി പണം കിട്ടാതായതോടെ കര്‍ഷകരിൽ ഭൂരിഭാഗവും ഹോര്‍ട്ടികോര്‍പ്പിനെ വിട്ട് കച്ചവടക്കാര്‍ക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിച്ച് തുടങ്ങി.