മാസ്ക് ഉപയോഗിക്കണം; കൊവിഡില്‍ ജാഗ്രത കൂട്ടാൻ നിർദ്ദേശവുമായി  പ്രധാനമന്ത്രി

By: 600021 On: Dec 22, 2022, 7:45 PM

ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്നും കോവിഡിനെതിരായ ജാഗ്രത കൂട്ടണമെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി. മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുമെന്നും കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർദ്ധിപ്പിക്കണമെന്നും പറഞ്ഞ  പ്രധാനമന്ത്രി വാക്സിനേഷൻ്റെ  മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കാനും , ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളുമടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കാൻ  വേണ്ട നിർദ്ദേശങ്ങളും നൽകി. അതേസമയം ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാസ്കുൾപ്പടെയുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി  കേന്ദ്ര ആരോഗ്യമന്ത്രി. ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ തത്ക്കാലം റദ്ദാക്കില്ലെങ്കിലും  ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു

.