36 വര്‍ഷത്തിന് ശേഷം അര്‍ജന്‍റീന ലോക കപ്പ് ഫുട്ബോള്‍ നേട്ടം ആഘോഷിക്കുമ്പോൾ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനുള്ള ബഹുമതിയായി അര്‍ജന്‍റീനയിലെ കറന്‍സി പെസോയില്‍ ലിയോണൽ മെസിയുടെ ചിത്രം പതിപ്പിക്കാനൊരുങ്ങി ബാങ്ക് ഓഫ് അര്‍ജന്‍റീന. നോട്ടിന്‍റെ ഒരു ഭാഗത്ത് മെസിയുടെ ചിത്രവും മറുഭാഗത്ത് കോച്ച് സ്കലോണി നയിക്കുന്ന ടീം അംഗങ്ങളുടെ ചിത്രവുമാവും ഉണ്ടാവുക. ആദ്യമായി അര്‍ജന്‍റീന ലോകകപ്പ് നേടിയ 1978ല്‍ നേട്ടത്തെ അനുസ്മരിപ്പിക്കുന്ന നാണയങ്ങള്‍ രാജ്യം പുറത്തിറക്കിയിരുന്നു. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 4-2 ന് ഫ്രാന്‍സിനെ നെ പരാജയപ്പെടുത്തിയാണ് മെസി നയിച്ച അര്‍ജന്‍റീന ലോകകപ്പ് നേടിയത്. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസിയുടെ സംഭാവന. ഫൈനലിൽ ഫ്രാൻസിന്‍റെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്.