ചൈനയിൽ കൊവിഡ് വ്യാപനത്തിൽ ആശുപത്രികൾ നിറഞ്ഞു;മരുന്ന് ക്ഷാമം രൂക്ഷം

By: 600021 On: Dec 22, 2022, 6:47 PM

ചൈനയിൽ  കൊവിഡ് രോഗികൾ വർദ്ധിച്ചതിന് പിന്നാലെ  മരുന്നുക്ഷാമം  രൂക്ഷം. നിലവിൽ ജർമ്മനിയിൽ നിന്നാണ്  ചൈന വാക്സീൻ വാങ്ങുന്നത്. ചൈനീസ് വാക്സീനുകളുടെ ഫലപ്രാപ്തിയിൽ ആരോഗ്യവിദഗ്ധർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ പല പ്രവിശ്യകളിലെയും ആശുപത്രികളും നിറഞ്ഞുകവിഞ്ഞതോടെ ചൈനയിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ചൈനയോട് രോഗത്തിന്‍റെ വ്യാപനം,രോഗികളുടെ എണ്ണം,അടിയന്തര ചികിത്സാ ആവശ്യങ്ങൾ എന്നിവയുടെ വിശദ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം  ആവശ്യപ്പെട്ടു.