18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസായി കൊവോവാക്സ് നൽകാൻ വിപണനാനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഡിസിജിഐയെ സമീപിച്ചു. അനുമതി കിട്ടുന്നതോടെ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് കൊവോവാക്സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാനാവും. അമേരിക്കൻ കമ്പനിയായ നോവാവാക്സ് വികസിപ്പിച്ചെടുത്ത കൊവോവാക്സ് വാക്സീന് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ മെഡിസിൻ ഏജൻസിയും 2020-ൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് വാക്സീൻ ഉത്പാദനത്തിന് നോവോവാക്സുമായി കരാറിലെത്തുകയായിരുന്നു. ഇന്ത്യയിൽ 17 വയസ്സിന് താഴെ പ്രായമുള്ളവർക്ക് നിലവിൽ ഈ വാക്സീൻ നൽകി വന്നിരുന്നു.