ഓപ്പറേഷൻ മാസൂം ദൗത്യവുമായി ദില്ലി പോലീസ്; കുറ്റക്കാർക്കെതിരെ കടുത്ത നടപടി 

By: 600021 On: Dec 22, 2022, 6:08 PM

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും  പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദില്ലിയിൽ  ‘ഓപ്പറേഷൻ മാസും’ ദൗത്യം. ദില്ലി പൊലീസും സൈബർ സെല്ലും (ഐ എഫ് എസ് ഒ) ചേർന്ന് നടത്തിയ ഓപ്പറേഷനിൽ 105 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും   36 പേരെ  കസ്റ്റഡിയിലെടുത്തെന്നും  ദില്ലി പൊലീസ് വ്യക്തമാക്കി. സൈബർ ടിപ്പ്‌ലൈൻ റിപ്പോർട്ടും നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയും വഴി ചൈൽഡ് അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കുകയും അശ്ലീല സൈറ്റുകൾക്കൊപ്പം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയും ചെയ്തതിനു   ശേഷമായിരുന്നു ഐ എഫ് എസ് ഒ യുടെ ഓപ്പറേഷൻ മാസൂം നടപടി. ഓപ്പറേഷൻ മാസൂം വരും ദിവസങ്ങളിലും തുടരുമെന്ന്  അധികൃതർ വ്യക്തമാക്കി.