ഉത്തർപ്രദേശ്,പഞ്ചാബ്,ഹരിയാന, ഉത്തരാഖണ്ഡ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യത്തിനെ തുടർന്നുള്ള മൂടൽമഞ്ഞ് തുടരുമെന്നും കാഴ്ചപരിധി 100 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞേക്കും എന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ദില്ലിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് രൂക്ഷമല്ല. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആയി താഴും എന്നാണ് വിലയിരുത്തൽ.ദില്ലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകൾ വൈകി ഓടി.