എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് സിസ്റ്റം മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍

By: 600002 On: Dec 22, 2022, 10:18 AM

 

ആല്‍ബെര്‍ട്ടയില്‍ പ്രതിസന്ധി നേരിടുന്ന എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് സംവിധാനം മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ കരട് രൂപരേഖ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് ചേര്‍ന്ന് അവതരിപ്പിച്ചു. അടിയന്തര കോളുകളോട് വേഗത്തില്‍ പ്രതികരിക്കാനും സര്‍വീസ് നടത്താനും ആംബുലന്‍സുകളെയും പാരാമെഡിക്കുളെയും സ്വതന്ത്രമാക്കുന്ന പുതിയ സംരംഭമാണ് ആരംഭിച്ചിരിക്കുന്നത്. 

പുതിയ പദ്ധതി പ്രകാരം അടിയന്തരമല്ലാത്ത സാഹചര്യങ്ങളിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ആംബുലന്‍സല്ലാതെ മറ്റ് ഇതര ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. ഇത് ആംബുലന്‍സുകളെയും പാരാമെഡിക്കുകളെയും സ്വതന്ത്രമാക്കും. ഇതിലൂടെ ഇവര്‍ക്ക് കൂടുതല്‍ അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളുടെ കോളുകളോട് വേഗത്തില്‍ പ്രതികരിക്കാനും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനും സഹായകമാകും. 

ഉയര്‍ന്ന തലത്തില്‍ പരിശീലനം ലഭിച്ച പാരാമെഡിക്കുകളാണ് സര്‍വീസിനായുണ്ടാവുക. ഇത് യഥാര്‍ത്ഥ അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയുകയും രോഗികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തുടര്‍ച്ചയായി മാറ്റാതെയിരിക്കാനും  സാധിക്കുമെന്ന് പദ്ധതിയില്‍ ചൂണ്ടിക്കാണിക്കുന്നു.