ഫ്രഞ്ച് ഭാഷ സംസാരിക്കാത്ത സംരംഭകര്‍ക്കായുള്ള ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ നിര്‍ത്തിവെക്കുന്നതായി ക്യുബെക്ക് സര്‍ക്കാര്‍ അറിയിച്ചു. സംരംഭക പ്രോഗ്രാമിന്റെ( Entrepreneur Program), സ്ട്രീം 1 ലെയും സ്വയം തൊഴില്‍ പ്രോഗ്രാമിലെ( Self Employed)യും ഫ്രഞ്ച് സംസാരിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇമിഗ്രേഷന്‍ പ്രോഗ്രാം ഡിസംബര്‍ 28 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഇമിഗ്രേഷന്‍, ഫ്രാന്‍സിസേഷന്‍, ഇന്റഗ്രേഷന്‍ മിനിസ്റ്റര്‍ ക്രിസ്റ്റീന്‍ ഫ്രെച്ചെറ്റ് പ്രഖ്യാപിച്ചു.
പ്രായപൂര്‍ത്തിയായ കുടിയേറ്റക്കാരുടെ ഭാഷാ വൈദഗ്ധ്യം അനുസരിച്ച് ഫ്രഞ്ച് സംസാരിക്കുന്നതോ ഫ്രഞ്ച് ഭാഷയെക്കുറിച്ച് അറിവുള്ളവരോ ആയ സംരംഭകര്‍ക്ക് മാത്രമേ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഈ ആപ്ലിക്കേഷനില്‍ ക്യുബെക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ക്യുബെക്കിലേക്കുള്ള ഫ്രഞ്ച് സംസാരിക്കുന്നവരുടെ സ്ഥിരമായ കുടിയേറ്റം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കുന്നു.
സംരംഭകര്‍ക്കായുള്ള ഇമിഗ്രേഷന്‍ പ്രോഗ്രാമിന്റെ സ്ട്രീം 2 വിലേക്കുള്ള അപേക്ഷകള്‍ നിര്‍ത്തലാക്കിയത് ക്യുബെക്ക് തുടരുന്നുണ്ട്.