കാനഡയില്‍ വീട് വാങ്ങുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ജനുവരി 1 മുതല്‍ 

By: 600002 On: Dec 22, 2022, 9:26 AM

കാനഡയില്‍ വീട് വാങ്ങുന്ന വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. പുതിയ നിയമ പ്രകാരം, പുതിയ വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തേക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളെയും വ്യക്തികളെയും വിലക്കും. എന്നാല്‍ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുള്ളവര്‍, അഭയാര്‍ത്ഥികളായവര്‍, ചില മാനദണ്ഡങ്ങള്‍ പാലിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ഹൗസിംഗ് അഫോര്‍ഡബിളിറ്റിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ ജൂണ്‍ 23 ന് പാര്‍ലമെന്റ് പാസാക്കിയതാണ് ഈ നിയമം. നിരോധനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ പൗരന്മാരല്ലാത്തവര്‍ക്ക് 10,000 ഡോളര്‍ വരെ പിഴ ചുമത്തുകയും സ്വത്ത് വില്‍ക്കാന്‍ ഉത്തരവിടുകയും ചെയ്യുമെന്ന് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേന്‍ അറിയിച്ചു.