വിശ്വാസ്യത പ്രധാനം;കമ്പനിക്ക്  ബാഹ്യ ഡാറ്റാബേസുകൾ വാങ്ങേണ്ട ആവശ്യമില്ലെന്ന് ബൈജൂസ്‌  

By: 600021 On: Dec 21, 2022, 8:31 PM

വിദ്യർഥികളുടെ ഡേറ്റാബേസുകൾ വാങ്ങുന്നുവെന്നും ഭീഷണി കോളുകൾ ചെയ്യുന്നുവെന്നുമുള്ള ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്ന് എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ്. 150 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുള്ളതിനാൽ, ബാഹ്യ ഡാറ്റാബേസുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യം കമ്പനിക്കില്ലെന്നും അടിസ്ഥാനരഹിതമായ അത്തരം ആരോപണങ്ങൾ  പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും  ബൈജൂസ് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ കാന്തർ പട്ടികയിൽ ബൈജൂസ് 19-ാം സ്ഥാനത്താണെന്നും അതുകൊണ്ടു തന്നെ വിശ്വാസ്യത പ്രധാനമാണെന്ന് അറിയാമെന്നും അവർ വാർത്താക്കുറിപ്പിൽ വിവരിച്ചു .