2024 അവസാനത്തോടെ ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ വിമാനം 'എച്ച് 1' വിക്ഷേപിക്കാനാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. വിവിധ കാരണങ്ങളാല്‍ കാലതാമസം നേരിട്ടെങ്കിലും രാജ്യം ഗംഗയാന്‍ ദൗത്യം നടപ്പാക്കാനായുള്ള പരിശ്രമത്തിലാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പാരച്യൂട്ട് പ്രകടനം എന്നിവയുടെ പരിശോധനയ്ക്കായി രണ്ട് ടെസ്റ്റ് വെഹിക്കിൾ മിഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ബഹിരാകാശ യാത്രാ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടവരുടെ ബംഗളൂരുവിലെ പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.