വ്യാപന ശേഷി കൂടുതലുള്ള പുതിയ കോവിഡ് വകഭേദം ബിഎഫ് 7 നെതിരെ കടുത്ത ജാഗ്രത വേണമെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനുള്ള നിര്‍ദേശം സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിൽ നല്‍കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗലക്ഷണമുള്ളവരിൽ കൂടുതലായി കോവിഡ് പരിശോധന നടത്തുക , പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുക, ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിച്ച് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദേശത്തിൽ ഉള്ളത്.
ആശങ്ക വേണ്ടെന്നും കോവിഡ് ബാധിക്കാതിരിക്കാന്‍ വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക്ഉപയോഗം, പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍, ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ചുള്ള കൈ കഴുകൽ, കരുതല്‍ ഡോസ് ഉള്‍പ്പെടെയുള്ള വാക്‌സിനേഷൻ,പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാലുള്ള ചികിത്സ, രോഗലക്ഷണങ്ങളുള്ളവരുമായി അകലം പാലിക്കൽ തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും പാലി ക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.