ലോക രാജ്യങ്ങളിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനത്തിന് കാരണമായ ഒമിക്രോൺ വൈറസിൻ്റെ ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്ഥിഥീകരിച്ചു. ഇതേത്തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ കൊവിഡ് പരിശോധന കർശനമാക്കി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുകയും കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര മാസത്തിനിടെ കോവിഡ് കേസുകളിലെ ആഗോള പ്രതിദിന ശരാശരി വർദ്ധിക്കുന്നതായി റിപ്പോർട്ടുണ്ട്.