ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവവും ചൈനക്ക് തിരിച്ചടിയായതായി ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ഹെൽത്ത് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്തു.ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സിനോവാക്ക്, സിനോഫാം എന്നീ വാക്സിനേഷൻ ചൈനയിലെ പൗരന്മാർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവയ്ക്ക് കാര്യക്ഷമത കുറവാണെന്ന് തെളിയിക്കപ്പെട്ടതിനാൽ ഗുണനിലവാരമുള്ള വാക്സീനുകൾ വിതരണം ചെയ്യണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കടുത്ത പ്രതിഷേധത്തെ തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്തിനു പിന്നാലെയാണ് ചൈനയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ചൈനയിൽ സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ മരണപ്പെടുമെന്നും കൊവിഡ് വ്യാപനം ആഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നുമാണ് സൂചന.