നടപ്പാതകളിലെ മഞ്ഞ് നീക്കം ചെയ്യാത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് വാന്‍കുവര്‍ സിറ്റി 

By: 600002 On: Dec 21, 2022, 11:06 AM


കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മഞ്ഞ്‌കെട്ടികിടക്കുന്ന നടപ്പാതകള്‍ സമയബന്ധിതമായി വൃത്തിയാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാന്‍കുവര്‍ സിറ്റി അറിയിച്ചു. നടപ്പാതകളില്‍ നിന്നും മഞ്ഞ് നീക്കം ചെയ്യാത്തവര്‍ക്ക് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് സിറ്റി സൂചിപ്പിക്കുന്നത്. 

നിലവില്‍ നടപ്പാതകള്‍ വൃത്തിയാക്കാന്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയുമാണ് ഇന്‍സ്‌പെക്ടര്‍മാര്‍ ചെയ്യുന്നതെന്ന് സ്ട്രീറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ ആമി സിഡ് വെല്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കുന്ന നടപടിയിലേക്ക് മാറുകയാണെന്ന് സിഡ്‌വെല്‍ അറിയിച്ചു. 

നടപ്പാതകളില്‍ മഞ്ഞ് മൂടിക്കിടന്നാല്‍ അതിന് മുകളിലൂടെ നടക്കുന്നവര്‍ക്ക് അപകടമുണ്ടായേക്കാം. ഞായറാഴ്ചത്തെ മഞ്ഞുവീഴ്ചയ്ക്ക് ശേഷം 26 പരാതികളാണ് സിറ്റിക്ക് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.