ചൊവ്വാഴ്ച എഡ്മന്റണിലും കാല്‍ഗറിയിലും ടോ ട്രക്കിനു വേണ്ടിയുള്ള ആവശ്യക്കാരേറിയതായി റിപ്പോര്‍ട്ട്. ടോ ട്രക്കിനായി പലരും മണിക്കൂറുകളോളമാണ് കാത്തിരുന്നത്. വൈകിട്ട് നാല് മണിവരെ ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്റെ(AMA) നഗരത്തിലുള്ള ടോ ട്രക്കിനായുള്ള കാത്തിരിപ്പ് സമയം 69 മണിക്കൂറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാല്‍ഗറിയില്‍ ഫുള്‍ സര്‍വീസിനായി കാത്തിരിക്കേണ്ടി വന്നത് 74 മണിക്കൂറാണ്. കഠിനമായ തണുപ്പ്, കനത്ത മഞ്ഞുവീഴ്ച എന്നിവ മൂലമുണ്ടായ മോശം ഡ്രൈവിംഗാണ് റോഡ് സൈഡ് അസിസ്റ്റന്‍സിനായുള്ള കോളുകള്‍ വര്‍ധിപ്പിച്ചതെന്ന് എഎംഎയിലെ ഓട്ടോമോട്ടീവ് സര്‍വീസ് നടത്തുന്ന ബ്രാന്‍ഡന്‍ കാള്‍സന്‍ പറഞ്ഞു.
കൊടും തണുപ്പ് തുടരുന്നിടത്തോളം കോളുകള്‍ വര്‍ധിക്കുമെന്ന് എഎംഎ പറയുന്നു. ആവശ്യക്കാര്‍ ഏറിയാല്‍ കാത്തിരിപ്പ് സമയവും വര്‍ധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളുകളുടെ മുന്‍ഗണനയനുസരിച്ചാണ് സര്‍വീസ് നടത്തുക. റോഡില്‍ ബ്രേക്ക്ഡൗണ്‍ ആയി തങ്ങളുടെ സേവനത്തിനായി വിളിച്ചാല്‍ അടിയന്തര സാഹചര്യം കൃത്യമായി മനസ്സിലാക്കി മാത്രമേ സര്‍വീസിനായെത്തുകയുള്ളൂവെന്നും എഎംഎ അറിയിച്ചു.
യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ഗ്യാസ് ടാങ്ക് നിറക്കുക, ശൈത്യകാല വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എഎംഎ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നു.
അപ്‌ഡേറ്റഡ് വെയ്റ്റ് ടൈമിനായി എഎംഎ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.