ഒന്റാരിയോയില്‍ ലൈസന്‍സുള്ള 53,000 പുതിയ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ എവിടെയൊക്കെയാണെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. കാനഡയിലുടനീളം ഏര്‍ലി ലേണിംഗ് ചൈല്‍ഡ് കെയര്‍(CWELCC) സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ ഇടങ്ങളില്‍ ചൈല്‍ഡ്-കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ചെലവ് 2026 സെപ്തംബറോടെ പ്രതിദിനം ഏകദേശം 10 ഡോളറായി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ഫെഡറല്‍ സര്‍ക്കാരുമായുള്ള കരാറിന്റെ ഭാഗമായി 86,000 ചൈല്‍ഡ്-കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് 53,000 സെന്ററുകള്‍ ആരംഭിക്കുന്നത്. ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സും ഫെഡറല്‍ ധനകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയതായി ആരംഭിക്കുന്ന സെന്ററുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തതുമായ കേന്ദ്രങ്ങളായിരിക്കും ഇവ. ഇത് കുടുംബങ്ങള്‍ക്ക് മികച്ച തെരഞ്ഞെടുപ്പുകള്‍ നല്കാന് സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പുതിയ ഇടങ്ങളില്‍ മൂന്നിലൊന്ന് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലാണ്. പീല്‍ മേഖലയില്‍ 7,621 പുതിയ ഇടങ്ങളും അനുവദിച്ചിട്ടുണ്ട്. ടൊറന്റോയില്‍ 5,763, ദര്‍ഹാമില്‍ 2,029, യോര്‍ക്കില്‍ 1,049 എന്നിങ്ങനെയാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ കണക്കുകള്‍. കൂടാതെ ഹാമില്ട്ടണ്, ലണ്ടന്‍, ഓട്ടവ, വിന്‍സ്ഡര്‍, സിംകോ, വെല്ലിംഗ്ടണ്‍, നയാഗ്ര, വാട്ടര്‍ലൂ എന്നിവ ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റികളില്‍ ആയിരത്തിലധികം വീതം പുതിയ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പുതിയ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുന്ന സ്ഥലങ്ങള്‍