ഈ അവധിക്കാലത്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഉപദേശം നല്‍കി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷനുകള്‍ നിര്‍ബന്ധമായി സ്വീകരിക്കാനും ടാം നിര്‍ദ്ദേശിച്ചു. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ തുടരാനും ജനങ്ങളോട് ടാം അഭ്യര്‍ത്ഥിച്ചു.
ഉയര്‍ന്ന നിലവാരമുള്ള മാസ്‌കുകള്‍ ധരിക്കുക, വീടിനുള്ളില്‍ ശരിയായ വെന്റിലേഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക, വൈറസ് പടരാതിരിക്കാന്‍ കൂട്ടംകൂടലുകള്‍ പരിമിതപ്പെടുത്തുക, കോവിഡ് പരിശോധനകള്‍ നടത്തുക എന്നിവയും ടാം നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ക്ക് ഫ്‌ളൂ, കോവിഡ്-19 എന്നിവയില്‍ നിന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതാണെന്നും ടാം മുന്നറിയിപ്പ് നല്‍കി.