തായ്‌ലാൻഡ് ഉൾക്കടലിൽ നാവികസേനയുടെ  യുദ്ധക്കപ്പൽ മുങ്ങി;കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതം 

By: 600021 On: Dec 19, 2022, 7:13 PM

ഇലക്ട്രിക് സംവിധാനം തകരാറിലായതിനെത്തുടർന്ന് തായ്ലാൻഡ് നാവികസേനയുടെ അമേരിക്കൻ നിർമിത യുദ്ധക്കപ്പൽ സുഖോ തായി പ്രക്ഷുബ്ധമായ തായ്‌ലൻഡ് ഉൾക്കടലിൽ മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന 106 പേരിൽ  73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാനുള്ള  ശ്രമം തുടരുകയാണ്.  മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്‌ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു.