പുതുവർഷാഘോഷത്തിൽ  ലഹരി ഉപയോഗം തടയുമെന്ന് സംസ്ഥാന പൊലീസ് മേധാവി

By: 600021 On: Dec 19, 2022, 6:33 PM

സംസ്ഥാനത്ത്  പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി പൊലീസിൻ്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്നും ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും   സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. ഈ വർഷത്തെ മയക്കുമരുന്ന് കേസുകളിൽ രേഖപ്പെടുത്തിയ  അറസ്റ്റിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർധനവുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയുടെ  ഭാഗമായി എസ്പിസി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്കൂളുകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുന്നുണ്ട്.