തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളും നിർബന്ധമായും പമ്പയിൽ ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദ്ദേശം. പമ്പയിൽ ശബരിമല ദർശനം കഴിഞ്ഞുവരുന്ന തീർഥാടകർക്ക് കെ എസ് ആര്‍ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് പുതുക്കിയ നിർദ്ദേശം. കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നതിനെ തുടർന്ന് പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. നിലക്കലിലെ പാർക്കിങ് സൗകര്യം വർധിപ്പിക്കാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാനും കരാറുകാരന് കോടതി നിർദേശം നൽകി.