മലയാളത്തിൽ ആദ്യമായി മത്സ്യകന്യകയുടെ കഥപറയുന്ന ചിത്രം 'ഐ ആം എ ഫാദര്‍' ഡിസംബർ 9 ന് തീയറ്റർ റിലീസിനായി ഒരുങ്ങുന്നു. വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച് രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം എ ഫാദര്‍'.
ചിത്രത്തിൽ മഹീന്‍, മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി എന്നിവര്‍ക്ക് പുറമെ ഇന്‍ഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹന്‍, വിഷ്ണു വീരഭദ്രന്‍, രഞ്ജന്‍ ദേവ് തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു.
കണ്ണൂരിന്റെ കടലോര ഭംഗിയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 10 ദിവസം കൊണ്ടാണ് 'ഐ ആം എ ഫാദര്‍' ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.