ടൊറന്റോയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയര്‍ ഊരിതെറിച്ച് കാറില്‍ ഇടിച്ചു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു  

By: 600002 On: Nov 25, 2022, 7:26 AM


ടൊറന്റോയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയര്‍ ഊരിതെറിച്ച് മറ്റൊരു വാഹനത്തില്‍ ഇടിച്ചു. ഹൈവേ 401 ന്റെ വെസ്റ്റ്ബൗണ്ട് ലെയ്‌നില്‍ ഹൈവേ 427 ലാണ് അപകടം നടന്നത്. ട്രാന്‍സ്‌പോര്‍ട്ട് ട്രക്ക് ഹൈവേയിലൂടെ സഞ്ചരിക്കവെ അതിന്റെ ടയറുകളിലൊന്ന് വേര്‍പെട്ട് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു. ടയര്‍ വാഹനത്തിന്റെ സൈഡില്‍ തട്ടിയതിനാല്‍ പരിക്കേല്‍ക്കാതെ കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. 

അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ട്രക്കില്‍ നിന്ന് ടയര്‍ വേര്‍പെട്ടതാണ് ബെയറിംഗ് തകരാറിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഹൈവേ സേഫ്റ്റ് ആക്ട് പ്രകാരം 20,000 ഡോളര്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റം ട്രക്ക് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവറും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയും അധിക കുറ്റം നേരിടേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കി.