എജ്യുക്കേഷനല്‍ ചോയ്‌സ് പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങളും നിരോധനവുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പ്രവിശ്യയിലെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനും ഓണ്‍ലൈന്‍ പഠനം മാത്രം നല്‍കുന്നതില്‍ നിന്നും എല്ലാ K-12 സ്‌കൂള്‍ അതോറിറ്റികളെയും ഏര്‍ലി എജ്യുക്കേഷണല്‍ ഓപ്പറേറ്റര്‍മാരെയും സര്‍ക്കാര്‍ വിലക്കി.
മാസ്‌ക് ധരിക്കാത്ത കുട്ടികള്‍ക്ക് ക്ലാസുകളിലേക്ക് പ്രവേശനം നിഷേധിക്കുന്നത് ഏതെങ്കിലും സ്‌കൂളോ ഏര്‍ലി ലേണിംഗ് ഓപ്പറേറ്ററോ ചെയ്യുന്നത് തടയുന്നതിനായി വ്യാഴാഴ്ച പ്രവിശ്യ കൗണ്‍സിലില്‍ രണ്ട് ഉത്തരവുകള്‍ പാസാക്കി. കൂടാതെ ഓണ്‍ലൈന്‍ വഴി പഠനം നടത്താതെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ നേരിട്ടെത്തി പഠനം ലഭ്യമാക്കാനും ഓപ്പറേറ്റര്‍മാര്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച വ്യക്തിഗത തീരുമാനങ്ങളെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍-പേഴ്‌സണ്‍ ലേണിംഗ് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും സ്മിത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇന്‍ഫ്‌ളുവന്‍സ കേസുകളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലുമുണ്ടാകുന്ന വര്‍ധനവും പീഡിയാട്രിക് ആശുപത്രികളിലെ കാത്തിരിപ്പ് സമയവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.