ആധാർ സ്വീകരിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളോട്  യുഐഡി പരിശോധിക്കണമെന്ന് ആധാർ അതോറിറ്റി

By: 600021 On: Nov 24, 2022, 5:23 PM

ആധാർ കൃത്വിമത്വം നടത്തുന്നത് കണ്ടെത്താനും  ആധാർ ഉപയോ​ഗിച്ച് സാമൂഹ്യ വിരുദ്ധരുടെ ചൂഷണം തടയാനും ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി  ആധാർ സ്വീകരിക്കുന്നതിന് മുമ്പ്  യുഐഡി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന്  സ്ഥാപനങ്ങളോട് ആധാർ അതോറിറ്റിയുടെ നിർദേശം.ആധാർ ലെറ്റർ, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം ആധാർ ഉൾപ്പെടുന്ന പ്രിന്റ് / ഇലക്ട്രോണ്ക് രൂപത്തിലുള്ള ആധാർ കാർഡുകൾക്ക്  നിർദേശം  ബാധകമാണ്. ആധാർ ആക്ടിലെ സെക്ഷൻ 35 അനുസരിച്ച് ആധാർ രേഖകളിൽ കൃത്രിമത്വം  കാണിക്കുന്നത് ശിക്ഷാർഹമാണ്.

തിരിച്ചറിയൽ രേഖയായി ആധാർ ഉപയോ​ഗിക്കുന്ന  സാഹചര്യത്തിൽ രേഖകളുടെ വസ്തുത ഉറപ്പു വരുത്തണമെന്ന്  സംസ്ഥാന സർക്കാറിനോട് ആധാർ അതോറിറ്റി മുഖേന കേന്ദ്രം നിർദേശിച്ചിരുന്നു. ഇതു സംബന്ധിച്ച സ്ഥാപനങ്ങൾക്കുള്ള സർക്കുലറുകളും ഡാറ്റ സ്ഥിരീകരിക്കുന്ന സമയത്ത് പാലിക്കേണ്ട പ്രോട്ടോക്കോളും ഈ സർക്കുലർ വിശദീകരിക്കുന്നുണ്ട്. ഏതു രൂപത്തിലുള്ള ആധാർ കാർഡിലും നൽകിയിരിക്കുന്ന ക്യുആർകോഡ് സ്കാൻ‌ ചെയ്താൽ രേഖകൾ സ്ഥിഥീകരിക്കാനാകും.