30-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021 ലെ മികച്ച ടെലിവിഷൻ പരിപാടികൾക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച എന്‍ട്രികളില്ലാത്തതിനാല്‍ മികച്ച ടെലിസീരിയല്‍ എന്ന വിഭാഗത്തില്‍ ഇത്തവണയും അവാര്‍ഡുകള്‍ നല്‍കിയില്ല. ഫ്‌ളവേഴ്‌സ് ടിവിയിലെ അന്ന കരീന എന്ന ടെലിസീരിയലിലെ അഭിനയത്തിന് കാതറിൻ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി. പിറയിലെ പ്രകടനത്തിലൂടെ ഇഷക് കെ. മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായി. കൊമ്പലിലെ പ്രകടനത്തിന് ജോളി ചിറയത്ത് മികച്ച രണ്ടാമത്തെ നടിയായും, വായനശാലയിലെ പ്രകടനത്തിന് മണികണ്ഠന്‍ പട്ടാമ്പി മികച്ച രണ്ടാമത്തെ നടന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനും ഇക്കുറി പുരസ്‌കാരമില്ല.
മികച്ച ഛായാഗ്രഹകന്‍: മൃദുല്‍ എസ്(അതിര്), മികച്ച സംഗീത സംവിധായകന്‍(മുജീബ് മജീദ്), മികച്ച എന്റര്‍ടെയ്‌ന്മെന്റ് ടിവി ഷോ: ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി(മഴവില്‍ മനോരമ), മികച്ച കോമഡി പ്രോഗ്രാം: അളിയന്‍സ്(കൗമുദി), മികച്ച കുട്ടികളുടെ ഷോര്‍ട്ട് ഫിലിം: (മഡ് ആപ്പിള്‍സ്).