താഴ്ന്ന വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം: 3.5 മില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍

By: 600002 On: Nov 24, 2022, 11:37 AM


താഴ്ന്ന വരുമാനക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 3.5 മില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിക്കുന്നതായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനമുള്ള 700 വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ജൂണില്‍ അവതരിപ്പിച്ച ന്യൂ ബിഗിനിംഗ് ബര്‍സറി പ്രോഗ്രാമിന്റെ ഭാഗമായാണ് ഫണ്ടിംഗ് എന്ന് സര്‍ക്കാര്‍ അറിയിച്ചു. 

നേരത്തെ, ആല്‍ബെര്‍ട്ടയിലെ പോസ്റ്റ്-സെക്കന്‍ഡറി പ്രോഗ്രാം യോഗ്യതയുള്ള 1,000 താഴ്ന്ന വരുമാനമുള്ള വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ന്യൂ ബിഗിനിംഗ് ബര്‍സറി പ്രോഗ്രാമിനായി സര്‍ക്കാര്‍ 15 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. 

2022-23 അധ്യയന വര്‍ഷത്തേക്ക് എല്ലാ ധനസഹായവും ലഭിക്കാന്‍ അര്‍ഹരായ ആല്‍ബെര്‍ട്ടയിലെ വിദ്യാര്‍ത്ഥികള്‍ ഫണ്ടിനായി ആല്‍ബെര്‍ട്ട സ്റ്റുഡന്റ് എയ്ഡുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.