വയോജനങ്ങള്‍ക്ക് സൗജന്യ പൊതുഗതാഗത യാത്രാ പദ്ധതിയുമായി മോണ്‍ട്രിയല്‍ 

By: 600002 On: Nov 24, 2022, 10:46 AM

 

മോണ്‍ട്രിയല്‍ ദ്വീപിലിനുടനീളമുള്ള വയോജനങ്ങള്‍ക്ക് പൊതുഗതാഗത യാത്ര സൗജന്യമാക്കാന്‍ പദ്ധതിയുമായി അധികൃതര്‍. 2023 ജൂലൈ 1 മുതലാണ് ഇത് നടപ്പില്‍ വരുത്താന്‍ ആലോചിക്കുന്നത്. അടുത്തയാഴ്ച മുനിസിപ്പല്‍ ബജറ്റില്‍ നടപടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മേയര്‍ വലേരി പ്ലാന്റെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. 

ഈ സംരംഭത്തിന് പ്രതിവര്‍ഷം 40 മില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ബസ്സുകള്‍, മെട്രോ, കമ്മ്യൂട്ടര്‍ ട്രെയിനുകള്‍, ഓട്ടോറിറ്റേ റീജിയോണലെ ഡി ട്രാന്‍സ്‌പോര്‍ട്ട് മെട്രോപൊളിറ്റന്‍(ARTM)  സിസ്റ്റത്തിന്റെ 'സോണ്‍ എ' യില്‍ സ്ഥിതി ചെയ്യുന്ന REM  റെയിലുകള്‍ എന്നിവ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ലാവല്‍, ലോംഗ്യുവില്‍, നോര്‍ത്ത്, സൗത്ത് ഷോര്‍ തുടങ്ങിയ ഓഫ്-ഐലന്‍ഡ് പ്രദേശങ്ങള്‍ സൗജന്യ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.