ആല്‍ബെര്‍ട്ടയില്‍ തങ്ങള്‍ക്ക് സ്വന്തമല്ലാത്തതും വാടകയ്ക്ക് ലഭ്യമല്ലാത്തതുമായ നിരവധി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ചിലര്‍ വ്യാജ ലിസ്റ്റിംഗ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പിഞ്ചര്‍ ക്രീക്ക് ആര്‍സിഎംപി അറിയിച്ചു. ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പ്രോപ്പര്‍ട്ടികള്‍ സ്വന്തമാണെന്ന വ്യാജേന വാടകയ്‌ക്കെടുക്കാന്‍ സാധ്യതയുള്ളവരെ പറ്റിച്ച് തട്ടിപ്പ് നടത്തുന്നയാള്‍ പണം തട്ടിയെടുക്കുന്നതായാണ് ആരോപണം.
പ്രോപ്പര്‍ട്ടി നേരില്‍ കാണാതെ അപരിചിതര്‍ക്ക് പണം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-627-6000 എന്ന നമ്പറില്‍ പിഞ്ചര്‍ ക്രീക്ക് ആര്‍സിഎംപിയില്‍ വിവരം അറിയിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.