കാൽനൂറ്റാണ്ടിൽ ഇന്ത്യ 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള രാജ്യമായി മാറുമെന്ന് മുകേഷ് അംബാനി

By: 600021 On: Nov 23, 2022, 6:50 PM

2047 ൽ സ്വാതന്ത്ര്യത്തിന്റെ നൂറ് വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഇന്ത്യ  40  ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. സാമ്പത്തിക അടിസ്ഥാനത്തിൽ ക്ലീൻ എനർജി വിപ്ലവത്തിലൂടെ ഇന്ത്യ  13 മടങ്ങ് വളർച്ച കൈവരിക്കുമെന്നും സാമൂഹിക-സാമ്പത്തിക രംഗത്ത് വരുന്ന വലിയ മാറ്റം ഇതിന് ശക്തിയേകുമെന്നും  അദ്ദേഹം പറഞ്ഞു.

ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് മുന്നിൽ  അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഉള്ളത്. നിലവിലെ  3 ലക്ഷം കോടി ഡോളർ വലിപ്പത്തിൽ നിന്നും 40 ലക്ഷം കോടി ഡോളർ വലിപ്പമുള്ള രാജ്യമായി മാറുകയെന്ന വലിയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇതോടെ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്നും  മുകേഷ് അംബാനി പറഞ്ഞു.