ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നായ തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ മേഘലയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ആഴം കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്. ഗോൽയാക്ക ജില്ലയിലെ ഡസ്സെ പ്രവിശ്യയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
70 തുടർചലനങ്ങൾ രേഖപ്പെടുത്തിയിയ സാഹചര്യത്തിൽ ഡസ്‌സെ, സക്കറിയ പ്രവിശ്യകളിൽ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.കനത്ത നാശനഷ്ടങ്ങളോ കെട്ടിടങ്ങൾ തകർന്നതോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധന തുടരുകയാണെന്ന് ഗോൽയാക്ക സന്ദർശിച്ച ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു.