സ്റ്റുഡന്റ് ലോൺ പേമെന്റ് 2023 പകുതി വരെ നിർത്തിവയ്ക്കുമെന്നു ബൈഡൻ

By: 600084 On: Nov 23, 2022, 4:09 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിങ്ടൻ : സ്റ്റുഡന്റ് ലോൺ റദ്ദാക്കുന്നതിനെതിരെ ഫെഡറൽ കോടതികൾ വിധി പുറപ്പെടുവിച്ചിരിക്കെ, വിദ്യാർഥികളുടെ ലോൺ പെയ്മെന്റ് അടക്കുന്നത്.2023 ജൂൺ വരെ നീട്ടിവയ്ക്കുന്നതിനു ബൈഡൻ ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. നവംബർ 22 ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പുണ്ടായത്.

2023 ജനുവരിയാണ് സ്റ്റുഡന്റ് ലോൺ പെയ്മെന്റ് അടക്കുന്നതിനുള്ള അവസാന അവധി നൽകിയിരുന്നത്. 2023 ജൂണിനു മുൻപു കേസ് തീർപ്പാക്കാനായില്ലെങ്കിൽ 60 ദിവസത്തിനുശേഷം പെയ്മെന്റ് അടയ്ക്കേണ്ടി വരുമെന്നും ബൈഡൻ ഗവൺമെന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഞാൻ പ്രഖ്യാപിച്ച പദ്ധതി പൂർണ്ണമായും ഭരണഘടനാ വിധേയമാണെന്നാണു ബൈഡൻ വിഡിയോ സന്ദേശത്തിൽ പറയുന്നത്.

എന്നാൽ ഫെഡറൽ കോടതികൾ ചൂണ്ടിക്കാണിച്ചത് തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് 20,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ റദ്ദാക്കുമെന്നു ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ നിരവധി നിയമ നടപടികളാണു ഇതിനെതിരെ ഉണ്ടായത്.

ഫൈഡൽ അപ്പീൽ കോർട്ടിന്റെ തീരുമാനം തടഞ്ഞു ലോൺ ഫോർ ഗിവ്നസ് പ്ലാൻ തുടരാൻ എത്രയും വേഗം അനുവാദം തരണമെന്ന ബൈഡൻ ഭരണകൂടം യുഎസ് സുപ്രീം കോടതിയോടു അഭ്യർഥിച്ചിട്ടുണ്ട്. 45 മില്യൻ വിദ്യാർഥികൾക്കാണു യുഎസിൽ വിദ്യാഭ്യാസ ലോൺ നൽകിയിട്ടുള്ളത്.