കാനഡയില്‍ വീട് വാങ്ങാന്‍ കുറഞ്ഞ വരുമാനം ആവശ്യമുള്ളത് വിക്ടോറിയയില്‍: റിപ്പോര്‍ട്ട്  

By: 600002 On: Nov 23, 2022, 1:27 PM


കാനഡയില്‍ ഒക്ടോബര്‍ മാസം വരുമാനത്തിലും വീടുകളുടെ ശരാശരി വിലയിലും ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് വിക്ടോറിയ നഗരത്തിലെന്ന് Ratehub.ca യുടെ റിപ്പോര്‍ട്ട്. ശരാശരി വിലയുള്ള വീട് വാങ്ങാന്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനം ആവശ്യമുള്ള കാനഡയിലെ 10 നഗരങ്ങളുടെ പട്ടികയിലാണ് മോര്‍ട്ട്‌ഗേജ് ബ്രോക്കറേജ് സ്ഥാപനമായ Ratehub.ca  ഇക്കാര്യം വ്യക്തമാക്കുന്നത്. 

കഴിഞ്ഞമാസം വിക്ടോറിയയിലെ ഒരു വീടിന്റെ ശരാശരി വില 915,300 ഡോളര്‍ ആയിരുന്നു. സ്‌ട്രെസ് ടെസ്റ്റ് നിരക്ക് 7.44 ശതമാനവും മോര്‍ട്ട്‌ഗേജ് നിരക്ക് 5.44 ശതമാനവുമാണ്. ഒക്ടോബറില്‍ കുറഞ്ഞത് 178,890 ഡോളര്‍ വാര്‍ഷിക വരുമാനം വീട് വാങ്ങുന്നവര്‍ക്ക് ആവശ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

വീട് വാങ്ങാന്‍ ഏറ്റവും ചെലവേറിയ നഗരമായി വാന്‍കുവര്‍ തുടര്‍ന്നു. 1,148,900 വിലയുള്ള ഒരു വീട് വാങ്ങാന്‍ ഒരാള്‍ക്ക് 220,700 ഡോളര്‍ വരുമാനം ആവശ്യമാണ്. ടൊറന്റോയാണ് പിന്നാലെയുള്ളത്, 211,650 ഡോളര്‍ വരുമാനം.