പീല്‍ റീജിയണില്‍ വാഹനമോഷണങ്ങള്‍ വര്‍ധിക്കുന്നു: മുന്നറിയിപ്പുമായി പോലീസ് 

By: 600002 On: Nov 23, 2022, 1:05 PM


ജിടിഎയിലുടനീളം കാര്‍ മോഷണങ്ങള്‍ വര്‍ധിക്കുകയാണ് പീല്‍ റീജിയണല്‍ പോലീസ്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ കൊണ്ടിടുന്ന കേന്ദ്രങ്ങളായി റെയില്‍വെ ലൈനുകളും വിമാനത്താവളങ്ങളുടെ പ്രദേശങ്ങളും മാറുകയാണെന്നും പീല്‍ റീജിയണില്‍ മോഷണങ്ങള്‍ വര്‍ധിക്കുകയാണെന്നും പോലീസ് പറയുന്നു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനമോഷണങ്ങളില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 5,000 വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ലൊക്കേഷന്‍ അറിയാമെങ്കിലും പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ ബില്‍ഡിംഗുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്താന്‍ വാറണ്ട് ലഭിച്ചില്ലെന്നും പീല്‍ പോലീസ് പറയുന്നു. 

കാര്‍ മോഷണത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ പിഴയായതിനാല്‍ മോഷ്ടാക്കള്‍ക്ക് മോഷണം തുടരുന്നു. അതിനാല്‍ നിയമ സംവിധാനത്തില്‍ മതിയായ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.