ഓട്ടവയില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ 20 ശതമാനത്തിലധികം വര്‍ധിച്ചു: പബ്ലിക് ഹെല്‍ത്ത് 

By: 600002 On: Nov 23, 2022, 12:38 PM


ഓട്ടവയില്‍ ഇന്‍ഫ്‌ളുവന്‍സ പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ഓട്ടവ പബ്ലിക് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 13 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ നടത്തിയ 688 ടെസ്റ്റുകളില്‍ 23.4 ശതമാനമാണ് പോസിറ്റിവിറ്റി നിരക്കെന്ന് ഫ്‌ളൂ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. 

ഈ ഇന്‍ഫ്‌ളുവന്‍സ സീസണില്‍ ഓട്ടവയില്‍ ഇതുവരെ 123 ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 13 മുതല്‍ 19 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 51 കേസുകളാണ്. നവംബര്‍ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ ഇത് 25 ആയിരുന്നു. ഈ കേസുകളെടുത്താല്‍ ഇന്‍ഫ്‌ളുവന്‍സ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ആഴ്ചതോറും ഉണ്ടാകുന്നത്. 

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും 13 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ്. 5 മുതല്‍ 19 വയസ് വരെ 21 ശതമാനം, 20 മുതല്‍ 64 വയസ് വരെ 38 ശതമാനം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 28 ശതമാനം എന്നിങ്ങനെയാണ് കേസുകള്‍.