എഡ്മന്റണ്‍ കൂട്ടവെടിവെപ്പ് പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്  

By: 600002 On: Nov 23, 2022, 11:02 AM


എട്ട് മാസത്തിലേറെയായി എഡ്മന്റണ്‍ പോലീസില്‍ നിന്നും രക്ഷപ്പെട്ട കൊലപാതക കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഫസ്റ്റ് ഡിഗ്രി കുറ്റം ചുമത്തിയ 27കാരനായ സഇീദ് ഉസ്മാനിനു വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ക്രൈംസ്റ്റോപ്പേഴ്‌സുമായും ബോലോ പ്രോഗ്രാമുമായും സഹകരിച്ച് എഡ്മന്റണ്‍ പോലീസ് സര്‍വീസ് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 1 വരെയാണ് കാലയളവ്. 

മാര്‍ച്ച് 12 ന്  118 അവന്യുവിലെ എര്‍ട്ടെയ്ല്‍ ലോഞ്ചില്‍ നടത്തിയ കൂട്ട വെടിവെപ്പില്‍ 28കാരനായ ഇംബെര്‍ട്ട് ജോര്‍ജിനെ കൊന്നതിന് കാനഡയില്‍ വ്യാപകമായി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ച  സംഭവത്തില്‍ എട്ട് പേര്‍ക്ക് വെടിയേറ്റിരുന്നു. 70 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയത്. 

ഒന്റാരിയോയിലുള്ളയാളാണ് ഉസ്മാന്‍. എന്നാല്‍ അയാള്‍ ഇപ്പോഴും എഡ്മന്റണില്‍ തന്നെയുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഗുലെദ് ഉസ്മാന്‍ എന്ന അപരനാമത്തിലും സ്റ്റൈല്‍സ് എന്ന വിളിപ്പേരിലും ഇയാള്‍ അറിയപ്പെടുന്നു. തവിട്ട് കണ്ണുകളും കറുത്ത മുടിയുമുള്ള കറുത്ത വര്‍ഗക്കാരനാണ്. 182 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് ആവശ്യപ്പെട്ടു.