കാനഡയില്‍ ആറ് സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭച്ഛിദ്രം നടത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. നോണ്‍ പ്രോഫിറ്റ് റിസര്‍ച്ച് ഫൗണ്ടേഷനായ ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്തിയ അടുത്ത സുഹൃത്തിനെയോ കുടുംബാംഗത്തെയോ തങ്ങള്‍ക്കറിയാമെന്ന് രാജ്യത്തെ സ്ത്രീകളില്‍ അഞ്ചില്‍ രണ്ട് പേര്‍ പറയുന്നു.
അനാവശ്യ ഗര്‍ഭധാരണം നടത്തിയവരാണ് ഗര്‍ഭച്ഛിദ്രം നടത്തിയവരില്‍ ഭൂരിഭാഗം പേരുമെന്നും ഗര്‍ഭച്ഛിദ്രം നടത്തണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നതായും സര്‍വേയില്‍ വ്യക്തമാക്കുന്നു. ഗര്‍ഭച്ഛിദ്രം നടത്തിയവരില്‍ ഖേദപ്രകടനം നടത്തിയത് വളരെ കുറവ് പേരെയുണ്ടായിരുന്നുള്ളൂ.
16 ശതമാനം സ്ത്രീകളും തങ്ങള്‍ സ്വയം നടത്തിയതായി വെളിപ്പെടുത്തി. 15 ശതമാനം പേര്‍ പറഞ്ഞത് അവരുടേത് അനാവശ്യ ഗര്‍ഭധാരണമായിരുന്നുവെന്നാണ്. നാല് ശതമാനം പേര്‍ ഈ രണ്ട് സാഹചര്യങ്ങളും അനുഭവിച്ചതായി പറഞ്ഞു.
1800 പേരില്‍ നടത്തിയ സര്‍വേയില്‍ 921 പേര്‍ സത്രീകളായിരുന്നു. ഗര്‍ഭച്ഛിദ്രവും അനാവശ്യ ഗര്‍ഭധാരണവും കാനഡയിലെ ജനങ്ങളില്‍ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം.