ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയ‍ര്‍ത്താൻ സർക്കാരിന് കത്ത്  നൽകി 

By: 600021 On: Nov 22, 2022, 5:22 PM

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 58 ആക്കി ഉയർത്താൻ  ഹൈക്കോടതി രജിസ്റ്റാ‍ര്‍ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക് നൽകിയ കത്തിൽ ചീഫ് ജസ്റ്റിസ് നിയോഗിച്ച ജ‍‍ഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി ചൂണ്ടിക്കാട്ടുന്നു. 

പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകുമെന്നും പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തിൽ പറയുന്നുണ്ട്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സ‍ര്‍ക്കാരിലേക്ക് കത്ത് നൽകിയത്.