മാതാവിനേയും മൂന്നു മക്കളേയും വെടിവെച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍

By: 600084 On: Nov 22, 2022, 4:27 PM

പി പി ചെറിയാൻ, ഡാളസ്.

ചെസ്റ്റര്‍ഫീല്‍ഡ്(വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച് ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍.

നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസ്സുക്കാരനായ മുന്‍കാരറുകള്‍ ജോനാ ആംഡംസ്(35) ലോറല്‍ ഓക്‌സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസ്സും, നാലു വയസ്സും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. ആരോ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. മിനിട്ടുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി ചേര്‍ന്ന് പോലീസ് കേള്‍ക്കുന്നത് തുടര്‍ച്ചയായ ഗണ്‍ഷോട്ടുകളായിരുന്നു. പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീട്ടിനു സമീപം വെച്ചു പിടികൂടുകയായിരുന്നു.

മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസ്സുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന്  പോലീസ് പറഞ്ഞു. മാതാവും മുന്‍ കാമുകനും തമ്മില്‍ പല സന്ദര്‍ഭങ്ങളിലും ചൂടുപിടിച്ച വാക് വാദങ്ങള്‍ നടക്കാറുണ്ടെന്നും, മുമ്പ് ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിരുന്നുവെന്നു(ഇപ്പോള്‍ ഇല്ല) ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടി പോലീസ് ലഫ്റ്റനും ക്രിസും ഹെന്‍സിലി പറഞ്ഞു. ആംഡസിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു പോലീസ് കേസ്സെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്കനയിച്ചതെന്താണു വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.